കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദിവസങ്ങള്‍ കഴിയും തോറും കൂടുതല്‍ വ്യക്തത വരികയാണെന്നും പ്രതികളാകുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്.
നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ശബരിമല എന്ന വാക്ക് പറയാനാകാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തും. സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണ്.
സ്വര്‍ണക്കൊള്ള വിഷയത്തില്‍ ജനത്തെ തെറ്റിധരിപ്പിക്കാന്‍ ശ്രമം നടന്നു. പക്ഷെ ഇപ്പോള്‍ വ്യക്തതവന്നു തുടങ്ങി. പ്രതിസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ വന്നുതുടങ്ങിയിരിക്കുകയാണ്.
അന്നും ഇന്നും സിപിഎം പറഞ്ഞത് തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നാണ്. ഇപ്പോഴും അതേനിലപാടാണ്. അത് ശരിയാണെന്ന് തെളിയുകയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു.